കൊച്ചി: സര്‍ക്കാര്‍ അഭിഭാഷകരുടെ അടിയന്തര യോഗം ഇന്ന് കൊച്ചിയില്‍ ചേരും. വൈകിട്ട് മൂന്നിന് കൊച്ചിയിലെ ബോള്‍ഗാട്ടി പാലസില്‍ വെച്ചാണ് യോഗം.മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിയമമന്ത്രി, അഡ്വക്കേറ്റ് ജനറല്‍, ഡയറക്ടര്‍ ഓഫ് പ്രോസിക്യൂന്, അഡീഷണല്‍ എജി തുടങ്ങിയവര്‍ പങ്കെടുക്കും.
സര്‍ക്കാര്‍ അഭിഭാഷകര്ശക്കതിരായ ഹൈക്കോടതി വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്.
കേസ് നടത്തിപ്പില്‍ ഗവ. പ്ലീഡര്‍മാരുടെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടാവുന്നതായി ഹൈക്കോടതിയില്‍ നിന്ന് ആവര്‍ത്തിച്ച് പരാമര്ശമുണ്ടാകുന്നതിനെക്കുറിച്ച് യോഗത്തില്‍ ചര്‍ച്ചയുണ്ടായേക്കും. തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ അവസരം വേണമെന്ന് ഗവ. പ്ലീഡര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു. അക്കാര്യം കൂടി പരിഗണിച്ചാണ് യോഗം വിളിച്ചിട്ടുള്ളത്.
അഡ്വക്കേറ്റ് ജനറലും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും യോഗത്തില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: