ന്യൂദല്‍ഹി: കേരളത്തിന്റെ മാറുന്ന സാമൂഹ്യ-രാഷ്ട്രീയ സംവിധാനം എന്ന വിഷയത്തില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന ചര്‍ച്ചാ സംവാദം സംഘടിപ്പിക്കുന്നു. ആഗസ്ത് 9ന് മൂന്നുമണിക്ക് ഭായി വീര്‍സിംഗ് മാര്‍ഗ്ഗിലെ സേവാഭാരതി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി ജസ്റ്റിസ് സി.എസ് രാജന് ഉദ്ഘാടനം ചെയ്യും.
പ്രമുഖ മാധ്യമ പ്രവര്‍ത്തകനും രാഷ്ട്രീയ നീരീക്ഷകനുമായ ടിവിആര്‍ ഷേണായി മുഖ്യപ്രഭാഷണം നടത്തും. മാധ്യമം ദല്‍ഹി ലേഖകന്‍ ഹസന്നുള്‍ ബന്ന, ദൂരദര്ശന് കണ്‍സള്‍ട്ടന്റ് എഡിറ്റര്‍ കെ.ജി സുരേഷ് തുടങ്ങിയവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: