കൊല്‍ക്കത്ത : കൊല്‍ക്കത്തയില്‍ വീണ്ടും ബോംബ് സ്ഫോടനം. സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ നാല് വയസ്സുകാരന് മരിച്ചു. വടക്കന്‍ കൊല്‍ക്കത്തയിലെ ടലാ പാര്‍ക്കിനു സമീപം ഇന്ന് രാവിലെയാണ് സംഭവം.
സംഭവസ്ഥത്തുനിന്നും രണ്ട് ക്രൂഡ് ബോംബുകള്‍ കണ്ടെത്തി. വീടിനുമുന്പില് കളിച്ചു കൊണ്ടിരുന്ന കുട്ടി ബോളാണെന്ന് കരുതിയാണ് ക്രൂഡ് ബോംബ് കൈയ്യിലെടുത്തത്. എന്നാല്‍ നിമിഷങ്ങള്‍ക്കകം തന്നെ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.
മറ്റൊരു ക്രൂഡ് ബോംബും സംഭവസ്ഥലത്തു നിന്ന് കണ്ടെടുത്തു. അപകടസ്ഥലത്തെത്തിയ ബോംബ് സ്ക്വാഡിന്റെ അന്വേഷണത്തിലാണ് മറ്റൊരു ബോംബ് കണ്ടെത്തിയത്. അപകടത്തില്‍ പെട്ട കുട്ടിയെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: