ഹിരോഷിമ: ഇന്ത്യയുടെ ദിപ കര്‍മാകറിന് ഏഷ്യന്‍ ജിംനാസ്റ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം. ഹിരോഷിമയില്‍ ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക് വിഭാഗത്തിലാണ് ദിപ വെങ്കലം നേടിയത്. 14.725 പോയിന്റ് നേടി ഇന്ത്യന്‍ താരം. ചൈനയുടെ യാന്‍ വാങ് സ്വര്‍ണം നിലനിര്‍ത്തി. 14.988 പോയിന്റുണ്ട് ചൈനീസ് താരത്തിന്. 14.812 പോയിന്റുള്ള ജപ്പാന്റെ മിയകാവയ്ക്ക് വെള്ളി. 2014 ഗ്ലാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസിലും ദിവ വെങ്കലം നേടിയിരുന്നു.
ത്രിപുരയില്‍നിന്നുള്ള താരം കേരളത്തില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ സുവര്‍ണ നേട്ടത്തിനുടമ. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ നേരിയ വ്യത്യാസത്തിനാണ് ദിപയ്ക്ക് വെങ്കലം നഷ്ടമായത്. 14.200 പോയിന്റോടെ നാലാം സ്ഥാനത്തെത്തി ദിപ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: