മലപ്പുറം: കൊറിയന്‍ ആയോധന കലയായ തയ്ക്വാന്‍ഡോയുടെ പത്താമത് സംസ്ഥാന ചാമ്പ്യന്‍ഷിപ്പ് ആഗസ്റ്റ് ഒമ്പതിന് നിലമ്പൂര്‍ പിവിസി ആര്‍ക്കേഡില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിവിധ ജില്ലകളില്‍ നിന്നായി സീനിയര്‍, ജൂനിയര്‍, സബ് ജൂനിയര്‍, പുരുഷ-വനിതാ വിഭാഗങ്ങളിലായി 300 പേര് പങ്കെടുക്കും. വിജയിക്കുന്നവര്‍ ഗോവയില്‍ സൗത്ത് വെസ്റ്റ് തയ്ക്വാ ന്‍ഡോ ഐടിഎഫ് ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടും.
സ്കൂളുകള്‍ കേന്ദ്രീകരിച്ചും തയ്ക്വാന്‍ഡോ പരിശീലനം നടത്തുന്നു. സ്വയരക്ഷ പരിശീലനമാണ് പ്രധാനമായും നടത്തുന്നതെന്നും ഭാരവാഹികള്‍. സംസ്ഥാന പ്രസിഡന്റ് അബ്ദുറഹിമാന് മംഗലശേരി, ഓര്‍ഗനൈസിങ് കമ്മിറ്റി ചെയര്മാന് ജോസി െചറിയാന്‍, വൈസ് പ്രസിഡന്റ് മുഹമ്മദ് യൂസഫ്, ട്രഷറര്‍ എന്‍.കെ. ഭാസ്കരന്, ചീഫ് ഇന്‍സ്ട്രക്ടര്‍ സുധീഷ്, ശ്രീധരന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: