ഫിറെന്‍സ്: സീസണിനു മുന്നോടിയായുള്ള മത്സരങ്ങളില്‍ ജയമെന്ന മോഹം സ്പാനിഷ്-യൂറോപ്യന്‍ ചാമ്പ്യന്മാരായ ബാഴ്സലോണയ്ക്ക് ഇനിയും അകലെ. കഴിഞ്ഞ ദിവസം ഇറ്റാലിയന്‍ ടീം ഫിയോന്റീനയ്ക്കെതിരേയുള്ള മത്സരത്തിലും ബാഴ്സ തോറ്റു, സ്കോര്‍: 2-1. ഫെഡറികോ ബെര്നാദെസ്കിയുടെ ഇരട്ട പ്രഹരമാണ് കറ്റാലന്‍ പടയെ കണ്ണീരിലാഴ്ത്തിയത്.
മത്സരത്തിന്റെ നാല്, 12 മിനിറ്റുകളിലാണ് ഫെഡറികോ ബാഴ്സ വല കുലുക്കിയത്. 17ാം മിനിറ്റില്‍ സൂപ്പര്‍ താരം ലൂയി സുവരാസ് മറുപടി നല്‍കിയെങ്കിലും സമനില കണ്ടെത്താനായില്ല ബാഴ്സയ്ക്ക്. മെസിയും നെയ്മറുമില്ലാതെ പ്രീ സീസണ് പര്യടനം നടത്തുന്ന ബാഴ്സലോണയ്ക്ക് തോല്‍വികള്‍ തുടര്‍ക്കഥ. ഈ സീസണില്‍ ഇതിനു മുന്‍പു കളിച്ച ഇന്റര്‍നാഷണല്‍ കപ്പുകളിലും നിരാശയായിരുന്നു ഫലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: