ബെംഗളൂരു: ബെംഗളൂരു സ്കൂളില്‍ വീണ്ടും പീഡനം. ഇന്ദിരാ നഗറിലെ സ്കൂളില്‍ പഠിക്കുന്ന മൂന്നുവയസ്സുകാരിയാണ് ക്രൂരമായി പീഡനത്തിനിരയായത്. സംഭവത്തില്‍ സ്കൂള്‍ സെക്യൂരിറ്റി ജീവനക്കാരന് അറസ്റ്റിലായി.
സ്കൂള്‍ ക്യാമ്പസിന് അകത്തു വച്ചുതന്നെയാണ് കുട്ടി പീഡനത്തിന് ഇരയായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഈസ്റ്റ് ബെംഗളൂരു സ്വദേശിയാണ് പീഡനത്തിരയായ പെണ്‍കുട്ടി.
കഴിഞ്ഞ വര്‍ഷം ബെംഗളൂരു ഓര്‍ക്കിഡ്സ് സ്കൂളില്‍ കിന്റര്ഗാര്ട്ടന് വിദ്യാര്‍ത്ഥിയും വിബ്ജ്യോര്‍ ഹൈ സ്കൂളില്‍ ആറു വയസ്സുകാരിയും പീഡിപ്പിക്കപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്ന്നിരുന്നന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: