തെന്മല: കൊല്ലം -തെന്മലയില് ടാങ്കര്‍ ലോറിയില്‍ നിന്ന് ആസിഡ് തെറിച്ച് വീണ് കുഞ്ഞിന് കൈക്ക് പൊള്ളലേറ്റു. തെന്മലയ്ക്കു സമീപം ഉറകുന്നിലാണ് സംഭവം.ഒറ്റക്കല്‍ മാന്‍ പാര്ക്കിന് സമീപം താമസിക്കുന്ന ബേബി എന്ന സ്ത്രീയുടെ ഒന്നര വയസുള്ള മകള്‍ ദേവികയ്ക്കാണ് പൊള്ളലേറ്റത്.
ഒറ്റക്കല്‍ മാന്‍ പാര്ക്കിന് സമീപം ഇന്ന് രാവിലെ എട്ടേകാലോടെയായിരുന്നു സംഭവം. ബേബി മകളെയും എടുത്ത് മീന്‍ വാങ്ങുന്നതിനായി റോഡരുകില്‍ കാത്ത് നില്‍ക്കുകയായിരുന്നു. ലോറി വളവ് തിരിയുന്നതിനിടെ ആസിഡ് നിറച്ച ടാങ്ക് വാല്‍വിന്റെ അടപ്പ് തുറന്നതിനെത്തുടര്‍ന്ന് ആസിഡ് തെറിച്ച് കുട്ടിയുടെ ദേഹത്ത് വീഴുകയായിരുന്നുവെന്ന് തെന്മല പൊലീസ് അറിയിച്ചു.
ഇവര്‍ കുട്ടിയുമായി ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. സംഭവം അറിഞ്ഞതിനെത്തുടര്‍ന്ന് എത്തിയ തെന്മല എസ്. ഐ. പി. എസ്. രാജേഷിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് ആസിഡ് ലോറിയും െ്രെഡവര്‍ തമിഴ്നാട് സ്വദേശി സൂര്യയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: