കാബൂള്‍: നേതൃസ്ഥാനത്തെ ചൊല്ലി താലിബാന് ഭീകരവാദ സംഘടനയില്‍ അഭിപ്രായ ഭിന്നത. മുല്ല ഉമറിന്റെ മരണത്തിന് പിന്നാലെ മുല്ല അക്തര്‍ മന്‍സൂറിനെ പിന്‍ഗാമിയായി പ്രഖ്യാപിച്ചതാണ് ഭിന്നതയ്ക്ക് കാരണം.
സംഘടനയുടെ രാഷ്ട്രീയകാര്യ തലവന്‍ സയിദ് തയാബ അഖ രാജിവച്ചതാണ് താലിബാനില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തിട്ടുണ്ടെന്ന് തെളിയിച്ച് പുറത്ത് വരുന്ന ഏറ്റവും പുതിയ വാര്‍ത്ത. മുല്ല ഒമറിന്റെ പേഴ്സണല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുള്ള ആഖ പറയുന്നത് ഭാവിയില്‍ ഉണ്ടായേക്കാവുന്ന തര്‍ക്കങ്ങള്‍ ഒഴിവാക്കുന്നതിനാണു താന്‍ രാജിവച്ചതെന്നാണ്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് മുല്ല അക്തര്‍ മന്‍സൂറിനെ സംഘടനയുടെ പരമോന്നത നേതാവായി പ്രഖ്യാപിച്ചത്. എന്നാല്‍ ഇതില്‍ മുതിര്‍ന്ന നേതാക്കള്‍ക്കു പലര്‍ക്കും അമര്‍ഷമുണ്ടായിരുന്നു. ഇവരോട് ആലോചിക്കാതെയാണു മന്‍സൂറിനെ നേതാവാക്കിയതെന്നാണു പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: