ചെന്നൈ: തമിഴ്നാട്ടില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം ആവശ്യപ്പെട്ട് ബന്ദ് ആചരിച്ചു. എംഡികെ. എംഎംകെ തുടങ്ങിയ ഏതാനും ചെറുകക്ഷികളാണ് ബന്ദിന് ആഹ്വാനം ചെയ്തത്. കോണ്‍ഗ്രസും സിപിഎമ്മും സിപിഐയും ബന്ദിനെ പിന്തുണയ്ക്കുന്നുണ്ട്.
മദ്യം മൂലം സംസ്ഥാനത്ത് വളരെയേറെ പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. ഇതിന് പരിഹാരം സമ്പൂര്‍ണ്ണ മദ്യനിരോധനമാണ്. ബന്ദുകാര്‍ പറയുന്നു. അടുത്താഴ്ച ഡിഎംകെയും ബിജെപിയും പ്രക്ഷോഭം സംഘടിപ്പിക്കുന്നുണ്ട്. സകല വിലക്കുകളെയും എതിര്‍ക്കുന്ന സിപിഎം മദ്യനിരോധനത്തെ അനുകൂലിക്കുന്നത് കൗതുകകരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: