ന്യൂദല്‍ഹി: കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പ്രഖ്യാപിച്ച ഗുല്‍ബര്‍ഗ, ജമ്മു, സില്‍ച്ചര്‍ എന്നിവ ആസ്ഥാനമായുള്ള മൂന്ന് റെയില്‍വേ ഡിവിഷനുകള്‍ ഒഴികെ പുതുതായി ഡിവിഷനുകള്‍ ആരംഭിക്കാന്‍ പദ്ധതിയില്ലെന്ന് റെയില്‍വേ സഹമന്ത്രി മനോജ് സിന്‍ഹ ലോക്സഭയെ രേഖാമൂലം അറിയിച്ചു.
ആന്ധ്രാപ്രദേശ് വിഭജനത്തെത്തുടര്‍ന്ന് പുതിയ റെയില്‍ മേഖലകള്‍ രൂപീകരിക്കുന്നതിനായി ഉന്നത ഉദ്യോഗസ്ഥരടങ്ങിയ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊങ്കണ്‍ റെയില്‍വേ ഏതെങ്കിലും സോണല്‍ റെയില്‍വേയുമായി ബന്ധപ്പെടുത്തിയിട്ടില്ലെന്നും മനോജ് സിന്‍ഹ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: