തൊടുപുഴ: സിപിഎം പ്രവര്‍ത്തകര്‍ പള്ളിവികാരിയെ മര്‍ദ്ദിച്ചു. കരിമണ്ണൂര്‍ ചെലവ് പള്ളി വികാരി മാത്യു കുന്നപ്പള്ളി (33)യെയാണ് പതിനഞ്ചോളം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. തൊടുപുഴ- പൂമാല റോഡില്‍ കുമ്മംകല്ല് ഭാഗത്ത് സിപിഎം പ്രവര്‍ത്തകര്‍ ഇന്നലെ രാവിലെ പതിനൊന്നിന് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുകയായിരുന്നു.
ഇതിനിടെയാണ് പുരോഹിതന് ബൈക്കില്‍ കരിമണ്ണൂര്ക്ക് പോകാനെത്തിയത്. പ്രതിഷേധക്കാരുടെ ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതോടെ പതിനഞ്ചോളം വരുന്ന സിപിഎം പ്രവര്‍ത്തകര്‍ മാത്യു കുന്നപ്പള്ളിയെ മര്‍ദ്ദിക്കുകയായിരുന്നു. പിന്നീട് തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ ഇദ്ദേഹം ചികിത്സ തേടി. തൊടുപുഴ പോലീസ് കണ്ടാലറിയാവുന്ന 15 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.
അക്രമത്തില്‍ പ്രതിഷേധിച്ച് കെസിവൈഎമ്മിന്റെ നേതൃത്വത്തില്‍ തൊടുപുഴ ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: