ആലപ്പുഴ: അറുപത്തിമൂന്നാമത് നെഹ്റു ട്രോഫി ജലോത്സവം ഇന്ന് പുന്നമടക്കായലില്‍ നടക്കും. ഉച്ചയ്ക്ക് 2ന് കേന്ദ്ര ഷിപ്പിങ്ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി വള്ളംകളി ഉദ്ഘാടനം ചെയ്യും. ചൈനീസ് സ്ഥാനപതി ലി യു ഷെങ് മുഖ്യാതിഥിയാകും. മുഖ്യമന്ത്രി, മന്ത്രിമാര്‍ എന്നിവരെയും ജലമേള ആസ്വദിക്കാനെത്തും. മത്സരവിഭാഗത്തില്‍ 16 ചുണ്ടന്‍വള്ളങ്ങള്‍ ഉള്‍പ്പെടെ 63 കളിയോടങ്ങളാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്. രാവിലെ 11.30ന് ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങള്‍ നടക്കുമെന്നതാണ് പ്രത്യേകത.
ഉച്ചയ്ക്ക് രണ്ടിന് ഉദ്ഘാടനസമ്മേളനം. ഇതിനുശേഷം ചെറുവള്ളങ്ങളുടെ ഫൈനലും ചുണ്ടന്‍വള്ളങ്ങളുടെ ഹീറ്റ്സും ഫൈനലും നടക്കും. വൈകീട്ട് 4.30ഓടെ മത്സരങ്ങള്‍ അവസാനിക്കുന്ന തരത്തിലാണ് ക്രമീകരണം. രാവിലെ മത്സരങ്ങള്‍ക്കുശേഷമുള്ള ഇടവേളയില്‍ കീബോര്‍ഡ് വിദഗ്ധന്‍ സ്റ്റീഫന്‍ ദേവസ്സിയുടെ ട്രൂപ്പിന്റെ സംഗീതപരിപാടി അരങ്ങേറും.
ചുണ്ടന് വള്ളങ്ങളുടെ ഒന്നാം ഹീറ്റ്സില്‍ സെന്റ് ജോര്‍ജ്(എടത്വാ വില്ലേജ് ബോട്ട് ക്ലബ്), ദേവസ് ചുണ്ടന് (താന്തോണിത്തുരുത്ത് കൊച്ചിന് ടൗണ്‍ ബോട്ട് ക്ലബ്), മഹാദേവന്(വീയപുരം ബോട്ട്ക്ലബ്), മഹാദേവികാട് കാട്ടില്‍ തെക്കതില്‍ (മഹാദേവികാട് ബോട്ട് ക്ലബ്)
രണ്ടാം ഹീറ്റ്സില്‍ വെള്ളംകുളങ്ങര ചുണ്ടന് (കല്ലട ടൗണ്‍ ബോട്ട് ക്ലബ്), ചെറുതന(കാവാലം പഞ്ചായത്ത് ബോട്ട് ക്ലബ്), സെന്റ് പയസ് ടെന്ത്(മങ്കൊമ്പ് സെന്റ് പയസ് ടെന്ത് ബോട്ട് ക്ലബ്), ആനാരി പുത്തന്‍(നാട്ടകം ബോട്ട് ക്ലബ്)
മൂന്നാം ഹീറ്റ്സില്‍ പായിപ്പാടന്(തിരുവാര്‍പ്പ് ബോട്ട് ക്ലബ്), ശ്രീ ഗണേശന്(ടൗണ്‍ ബോട്ട് ക്ലബ് ആലപ്പുഴ), കാരിച്ചാല്‍(കുമരകം വില്ലേജ് ബോട്ട് ക്ലബ്), കരുവാറ്റ പുത്തന്‍(കുട്ടമംഗലം സെന്റ് ജോസഫ് ബോട്ട് ക്ലബ്)
നാലാം ഹീറ്റ്സില്‍ ജവഹര്‍ തായങ്കരി(കുമരകം വേമ്പനാട് ബോട്ട് ക്ലബ്), ചമ്പക്കുളം(യുബിസി കൈനകരി), ഇല്ലിക്കളം(കുമരകം ടൗണ്‍ ബോട്ട് ക്ലബ്), നടുഭാഗം പുത്തന്‍(പിബിസി പുന്നമട) എന്നീ വള്ളങ്ങള്‍ മാറ്റുരയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: