റാഞ്ചി: ഹൗറ-ഡെറാഡൂണ്‍ എക്സ്പ്രസ് ട്രെയിനിന് തീപിടിച്ച് രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ ഏഴു പേര് മരിച്ചു. പുലര്‍ച്ചെ രണ്ട് മണിയോടെ നിമിയാഗട്ട് റെയില്‍വേ സ്റ്റേഷന് സമീപത്തുവെച്ചാണ് രണ്ട് എസി ബോഗികള്‍ക്ക് തീപിടിച്ചത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. നാലു പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതായി ഡപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഡി. പര്വ ലാക്ര അറിയിച്ചു.
സംഭവത്തെ തുടര്‍ന്നു ഡല്‍ഹി -ഹൗറ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. അപകടകാരണം വ്യക്തമായിട്ടില്ല. അപകടത്തെ തുടര്‍ന്ന് ഡല്‍ഹി-ഹൗറ റൂട്ടില്‍ ഗയ, ഗോമോ, ധന്‍ബാദ് എന്നിവിടങ്ങളിലേക്കുളള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. എട്ട് ട്രെയിനുകള്‍ റദ്ദാക്കി. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: