ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ഷോപിയാനില്‍ ഗ്രനേഡ് പൊട്ടിത്തെറിച്ചു പത്ത് പേര്‍ക്ക് പരിക്ക്. വ്യാഴാഴ്ച രാവിലെ 6.30ഓടെ ഷോപിയാനിലെ മുസ്ലിം പള്ളിക്ക് സമീപമായിരുന്നു ഗ്രനേഡ് പൊട്ടിത്തെറിച്ചത്.
രാവിലത്തെ പ്രാര്‍ത്ഥനകള്‍ക്കു ശേഷം വിശ്വാസികള്‍ പള്ളിയില്‍ പുറത്തേക്ക് വരുമ്പോള്‍ ആയിരുന്നു ഗ്രനേഡ് പൊട്ടിത്തെറിച്ചത്. നിലത്തു കിടന്ന ഗ്രനേഡ് നീക്കം ചെയ്യാന്‍ നടത്തിയ ശ്രമത്തിനിടെയാണ് സ്ഫോടനം നടന്നത്.
പ്രദേശത്ത് വിദഗ്ധസംഘം പരിശോധന നടത്തി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബുധനാഴ്ച ഷോപിയാനിലെ ഖാന്‍യാറില്‍ സുരക്ഷാസേനയുടെ പട്രോളിങ് പാര്‍ട്ടിക്ക് നേരെ നടന്ന ഗ്രനേഡ് ആക്രമണത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: