ഹോം » വാര്‍ത്ത » കേരളം » 

മെഡിക്കല്‍ പി.ജി : അലോട്ടുമെന്റും കൌണ്‍സിലിങ്ങും പൂര്‍ത്തിയായി

July 1, 2011

തിരുവനന്തപുരം: മെഡിക്കല്‍ പി.ജി. സീറ്റുകളിലേക്കുള്ള അലോട്ട്‌മെന്റും കൗണ്‍സിലിങ്ങും പൂര്‍ത്തിയായി. ഇന്നലെ ഉച്ച മുതല്‍ തുടങ്ങിയ അലോട്ടുമെന്റ് ഇന്ന് രാവിലെയാണ് പൂര്‍ത്തിയായത്. കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പി.ജി പ്രവേശന നടപടികള്‍ ആരംഭിച്ചത്.

ക്ലിനിക്കല്‍ വിഭാഗത്തിലെ എല്ലാ സീറ്റുകളിലേക്കും അഡ്‌മിഷന്‍ പൂര്‍ത്തിയായിട്ടുണ്ട്. അതേസമയം  നോണ്‍ ക്ലിനിക്കല്‍ വിഭാഗത്തില്‍ 32 സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ട്‌. 13 സ്വാശ്രയ സീറ്റുകളും 18 സര്‍ക്കാര്‍ സീറ്റുകളുമാണ്‌ ഒഴിഞ്ഞു കിടക്കുന്നതെന്നു മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്‌ടര്‍ വാര്‍ത്താ കുറുപ്പില്‍ അറിയിച്ചു.

ഇന്ന് നടപടിക്രമങ്ങള്‍ അവസാനിക്കുന്ന സാഹചര്യത്തില്‍ ഒഴിഞ്ഞ് കിടക്കുന്ന സീറ്റുകളിലേക്ക് ഇനി പ്രവേശനം നടത്താന്‍ കഴിയില്ല. കഴിഞ്ഞ വര്‍ഷവും നോണ്‍ ക്ലിനിക്കല്‍ വിഭാഗത്തില്‍ അമ്പതിന് മുകളില്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടന്നിരുന്നു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick