ഹോം » ലോകം » 

താന്‍ ക്യാന്‍സര്‍ ബാധിതനായിരുന്നുവെന്ന് ഹ്യൂഗോ ഷാവേസ്

July 1, 2011

കാരക്കാസ്‌: അര്‍ബുദ രോഗത്തിനുള്ള അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനായതായി വെനിസ്വേലന്‍ പ്രസിഡന്റ്‌ ഹ്യൂഗോ ഷാവേസ് വെളിപ്പെടുത്തി. ഇതോടെ ഷാവേസിന്റെ രോഗത്തെക്കുറിച്ചുള്ള അഭ്യൂഹത്തിന്‌ വിരാമമായി.

താന്‍ അര്‍ബുദരോഗത്തിനുള്ള അടിയന്തര ശസ്‌ത്രക്രിയയ്ക്കാണ്‌ ക്യൂബയിലെ ആശുപത്രിയില്‍ വിധേയനായതെന്ന്‌ അദ്ദേഹം ടെലിവിഷനിലൂടെ വെനിസ്വേലന്‍ ജനങ്ങളെ അഭിമുഖീകരിച്ചുകൊണ്ടറിയിച്ചു. ശസ്‌ത്രക്രിയയിലൂടെ ട്യൂമര്‍ നീക്കം ചെയ്‌തെന്നും എന്നാല്‍ ഒരു ശസ്‌ത്രക്രിയയ്ക്കു കൂടി വിധേയനാകേണ്ടതുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ആരോഗ്യം ശ്രദ്ധിക്കാതിരുന്നതുകൊണ്ടും കൃത്യമായ വൈദ്യപരിശോധനയ്ക്കു വിധേയനായനാകത്തുകൊണ്ടുമാണ്‌ രോഗം വഷളായതെന്ന്‌ അദ്ദേഹം പറഞ്ഞു. ശസ്‌ത്രക്രിയയ്ക്കു ശേഷം ആദ്യമായാണ്‌ ഷാവേസ്‌ തന്റെ ജനത്തെ അഭിമുഖീകരിച്ച്‌ സംസാരിക്കുന്നത്‌. എപ്പോള്‍ വെനിസ്വേലയിലേക്കു മടങ്ങും എന്ന്‌ അദ്ദേഹം പറഞ്ഞില്ല.

കഴിഞ്ഞ പത്തിനാണ്‌ ഷാവേസ്‌ ഹവാനയിലെ സിമെക് ആശുപത്രിയില്‍ അടിയന്തര ശസ്‌ത്രക്രിയയ്ക്ക്‌ വിധേയനായത്‌. എന്നാല്‍ അസുഖ ബാധിതനായ ഹ്യൂഗോഷാവേസ്‌ സഹോദരന്‍ ഏദന്‍ ഷാവേസിനു അധികാരം കൈമാറുമെന്ന്‌ റിപ്പോര്‍ട്ടുകളുണ്ട്‌. എന്നാലതിനെക്കുറിച്ച്‌ യാതൊരു സൂചനയും ഷാവേസ്‌ പ്രസംഗത്തില്‍ നല്‍കിയില്ല.

ലോകം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick