ഹരിപ്പാട്: പായിപ്പാട് ജലോല്സവത്തേടനുബന്ധിച്ച് ഈ മാസം 30ന് നടക്കുന്ന മല്‍സര വള്ളംകളിയില്‍ പങ്കെടുക്കുന്ന ചുണ്ടന്‍വള്ളങ്ങളുടെ ട്രാക്കും ഹീറ്റ്സും നിശ്ചയിച്ചു.
ഒന്നാമത്തെ ഹീറ്റ്സിലെ ഒന്നാമത്തെ ട്രാക്കില്‍ ശ്രീവിനായകനും രണ്ടാമത്തെ ട്രാക്കില്‍ ആയാപറമ്പ്-പാണ്ടിയും മൂന്നാമത്തെ ട്രാക്കില്‍ പായിപ്പാടന് എന്നീ ചുണ്ടന്‍വള്ളങ്ങളും രണ്ടാമത്തെ ഹീറ്റ്സില്‍ ഒന്നാമത്തെ ട്രാക്കില്‍ ആയാപറമ്പ് – വലിയദിവാന്ജിയും രണ്ടാമത്തെ ട്രാക്കില്‍ കാരിച്ചാലും മൂന്നാമത്തെ ട്രാക്കില്‍ വെള്ളംകുളങ്ങരയും മൂന്നാമത്തെ ഹീറ്റ്സിലെ ഒന്നാമത്തെ ട്രാക്കില്‍ കരുവാറ്റയും രണ്ടാമത്തെ ട്രാക്കില്‍ ചെറുതനയും മൂന്നാമത്തെ ട്രാക്കില്‍ ആനാരി ചുണ്ടനും മല്‍സരിക്കും.
പ്രാഥമിക മല്‍സരങ്ങളില്‍ മൂന്നാമതെത്തുന്ന വള്ളങ്ങളില്‍ ഒന്നാമത്തെ ട്രാക്കില്‍ രണ്ടാമത്തെ ഹീറ്റ്സില്‍ മൂന്നാമത് വന്ന വള്ളവും രണ്ടാമത്തെ ട്രാക്കില്‍ ഒന്നാമത്തെ ഹീറ്റ്സില്‍ മൂന്നാമതു വന്ന വള്ളവും മൂന്നാമത്തെ ട്രാക്കില്‍ മൂന്നാമത്തെ ഹീറ്റ്സില്‍ മൂന്നാമത് വന്ന വള്ളവും മല്‍സരിക്കും. ലൂസേഴ്സ് ഫൈനലില്‍ ഒന്നാമത്തെ ഹീറ്റ്സില്‍ രണ്ടാമത് വന്ന വള്ളവും രണ്ടാം ട്രാക്കില്‍ മൂന്നാം ഹീറ്റ്സില്‍ രണ്ടാമത് വന്ന വള്ളവും മൂന്നാം ട്രാക്കില്‍ രണ്ടാം ഹീറ്റ്സില്‍ രണ്ടാമത് വന്ന വള്ളവും മല്‍സരിക്കും.
ചുണ്ടന്‍വള്ളങ്ങളുടെ ഫൈനല്‍ മല്‍സരത്തില്‍ ഒന്നാം ട്രാക്കില്‍ രണ്ടാം ഹീറ്റ്സില്‍ ഒന്നാമത് വന്ന വള്ളവും രണ്ടാം ട്രാക്കില്‍ മൂന്നാം ഹീറ്റ്സില്‍ ഒന്നാമത് വന്ന വള്ളവും മൂന്നാം ട്രാക്കില്‍ ഒന്നാം ഹീറ്റ്സില്‍ ഒന്നാമത് വന്ന വള്ളവും മല്‍സരിക്കുമെന്ന് റെയ്സ് കമ്മിറ്റി കണ്‍വീനര്‍ ആര്.സുരേഷ് കുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: