ഭുവനേശ്വര്‍: ഒഡീഷയില്‍ മാവോയിസ്റ്റ് ഭീകരരുടെ ആക്രമണത്തില്‍ മൂന്ന് ബിഎസ ്എഫ് ജവാന്മാര് ഉള്‍പ്പടെ നാലുപേര്‍ കൊല്ല പ്പെട്ടു. ഒഡീഷ അതിര്‍ത്തിയിലെ മാല്‍ക്കന്‍ ഗിരിയില്‍ പരിശോധന നടത്തുന്നതിനിട യിലാണ് കുഴിബോംബ് സ്ഫോടനത്തില്‍ ബിഎസ്എഫ് ജവാന്മാര് കൊല്ലപ്പെട്ടത്.ആക്രമണത്തില്‍ ആറ് ജവാന്മാര്ക്കും പരിക്കേറ്റിട്ടുണ്ട്.
ബിഎസ്എഫ് 104 ബറ്റാലിയന് പരിശോധന നടത്തുമ്പോഴാണ് ഇന്നലെ രാവിലെ 7.30 മാവോയിസ്റ്റ് ആക്രമണമുണ്ടായതെന്ന് ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു. ഒരു എഎസ് ഐ, ഒരു ഹെഡ്കോണ്‍സ്റ്റബിള്‍, ഒരു കോണ്‍ സ്റ്റബിള് എന്നിവരാണ് കൊല്ലപ്പെട്ടത്. ഒരു നാട്ടുകാരനും കൊല്ലപ്പെട്ടതായി ബിഎസ്എഫ് വൃത്തങ്ങള്‍ പറഞ്ഞു.
അസിസ്റ്റന്റ് കമാന്‍ഡന്റ് അശോക് കുമാര്‍ ഉള്‍പ്പടെ ആറുപേര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഇദ്ദേഹത്തിന്റെ ഒരു കണ്ണ് നഷ്ടപ്പെട്ടു. പരിക്കേറ്റവരെ മാല്‍ക്ക ന്ഗിരി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവസ്ഥലത്ത് ബിഎസ്എഫ് ഉന്നത ഉദ്യോഗ സ്ഥരും ബിഎസ്എഫിന്റെ പുതിയ ബറ്റാലിയ നും എത്തിയിട്ടിട്ടുണ്ട്. നക്സല്‍ വിരുദ്ധ നടപടികളുടെ ഭാഗമായി ഈ മേഖലയില്‍ ചൊവ്വാഴ്ച രാത്രിമുതല്‍ ബിഎസ്എഫ് പരിശോധന നടത്തിവരികയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: