പാറ്റ്ന: ബീഹാറിലെ പാറ്റ്നയില്‍ റെയില്‍വെ പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ ഇടിച്ച് മൂന്നു സ്ത്രീകളുള്‍പ്പെടെ അഞ്ചു പേര് മരിച്ചു. രാജേന്ദ്രനഗര്‍ ടെര്‍മിനല്‍ സ്റ്റേഷനു സമീപം ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് അപകടം നടന്നത്.
ട്രെയിന്‍ വരുന്നത് അറിയാതെ പാലം മുറിച്ച് കടക്കുകയായിരുന്നവരാണ് ദുരന്തത്തില്‍പ്പെട്ടതെന്ന് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ സിപിആര്‍ഒ എ.കെ.രാജക് പറഞ്ഞു. ആ സമയം പാറ്റ്ന-ഇസ്ലാംപൂര് പാസഞ്ചര്‍ ട്രെയിനാണ് അതുവഴി കടന്നുപോയതെന്നും അദ്ദേഹം സൂചിപ്പിച്ചു.
മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: