കൊച്ചി: കേരളം പ്രമേഹ രോഗത്തിന്റെ തലസ്ഥാനമാണെന്ന് മന്ത്രി കെ.ബാബു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ പ്രമേഹ രോഗികള്‍ ഉള്ളത്. മറ്റ് സംസ്ഥാനങ്ങളില്‍ പ്രമേഹ രോഗികളുടെ എണ്ണം 15 ശതമാനം ആണ്. അതേസമയം കേരളത്തില്‍ ഇത് 35 ശതമാനവും.
സ്പെഷലൈസ്ഡ് ഡയബെറ്റസ് മാനേജ്മെന്റ് ശൃംഖലയായ ഡയബെറ്റാകെയറിന്റെ കൊച്ചിയിലെ പ്രഥമ ക്ലിനിക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓറിയോണ്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സസ് ചെയര്‍മാനും ഇഎന്‍ടി സര്‍ജനുമായ ഡോ. എം.എ.മുഹമ്മദ്, ഡയബെറ്റാകെയര് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സഞ്ജീവ് അഗര്‍വാള്‍, സിഇഒ സന്ദീപ് തക്രാന്‍, കൊച്ചിന് സെന്ററിലെ ഡയബെറ്റോളജിസ്റ്റ് ഡോ. സതീഷ് ഭായ് എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: