കോഴിക്കോട്: ദേശീയപാതയില്‍ അഴിഞ്ഞിലത്ത് രണ്ട് കാറുകളും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് മൂന്ന് പേര് മരിച്ചു. കാറിലുണ്ടായിരുന്ന കര്‍ണാടക സ്വദേശികളായ മഞ്ജുനാഥ്, തിലക്നാഥ്, അനില്‍ ചൗരി എന്നിവരാണ് മരിച്ചത്. ട്രാവറിലുണ്ടായിരുന്ന 17 പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുലര്‍ച്ചെ മൂന്നു മണിക്ക് അഴിഞ്ഞിലത്തെ വളവിലായിരുന്നു അപകടം. കേരളത്തിലെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ സംഘമാണ് അപകടത്തില്‍പെട്ടത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. നാട്ടുകാരും പൊലീസും ചേര്‍ന്നാണ് കാറില്‍ നിന്ന് യാത്രക്കാരെ പുറത്തെടുത്തത്. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ ഏറെനേരെ ഗതാഗതം സ്തംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: