ലണ്ടന്‍: ഹോക്കിയില്‍ ഭാരതത്തിന് ഒരു അഭിമാന നിമിഷം കൂടി. 2016 ലെ റിയോ ഒളിമ്പിക്സിന് ഇന്ത്യന്‍ വനിതാ ഹോക്കി ടീം യോഗ്യത നേടി. 36 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വനിതാ ടീം ഈ നേട്ടം എത്തിപ്പിടിക്കുന്നത്. ലണ്ടനില്‍ നടന്ന യൂറോ ഹോക്കി ചാമ്പ്യന്‍ഷിപ്പിന്റെ സെമിയില്‍ സ്പെയിനെ ഇംഗ്ലണ്ട് പരാജയപ്പെടുത്തിയതോടെയാണ് ഇന്ത്യന്‍ ടീമിന് മുന്നില്‍ ഒളമ്പിക്സിന്റെ വാതില്‍ വീണ്ടും തുറന്നത്.
ഇത് രണ്ടാം തവണയാണ് വനിതാ ഹോക്കി ടീം ഒളിമ്പിക്സില്‍ കളിക്കുന്നത്. 1980 ലായിരുന്നു ആദ്യ ഊഴം. ഏഷ്യന്‍ ഗെയിംസ് ചാമ്പ്യന്മാരായി ദക്ഷിണ കൊറിയ ഉള്‍പ്പെടെ ഒന്‍പത് ടീമുകള്‍ റിയോ ഒളിമ്പിക്സിന് നേരത്തെ യോഗ്യത നേടിയിരുന്നു. ഇന്ത്യ കൂടി എത്തിയതോടെ ടീമുകളുടെ എണ്ണം പത്തായി.
ബ്രിട്ടന്, ചൈന, ജര്‍മനി, നെതര്‍ലാന്‍ഡ്സ്, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, യുഎസ്എ, അര്‍ജന്റീന തുടങ്ങിയവയാണ് യോഗ്യത നേടിയ മറ്റ് ടീമുകള്‍. നവംബറോടെ പൂര്‍ത്തിയാകുന്ന ഓഷ്യാനിയ കപ്പ്, ആഫ്രിക്ക കപ്പ് ഫോര്‍ നേഷന്‍സ് ചാമ്പ്യന്‍ഷിപ്പുകളിലെ വിജയികള്‍ കൂടി ഉള്പ്പെടുന്നതോട ഒളിമ്പിക് ടീമുകളുടെ ചിത്രം പൂര്‍ത്തിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: