കൊച്ചി: ആധുനിക കാലടിയുടെ നവോത്ഥാന നായകന് സ്വാമി ആഗമാനന്ദയുടെ 120-ാം ജയന്തി ആഘോഷം സപ്തംബര്‍ ഒന്നിന് കാലടിയില്‍ നടക്കും. രാവിലെ 10ന് ശിഷ്യസംഗമം തിരുവ നന്തപുരം ആഗമാനന്ദ പഠനകേന്ദ്രം ഡയറക്ടര്‍ തലനാട് ചന്ദശേ ഖരന് ഉദ്ഘാടനം ചെയ്യും.
പ്രൊഫ. ടി.എന്‍. ശങ്കരപ്പിള്ള അദ്ധ്യക്ഷ തവഹിക്കും. ഹരിജന്‍ സമാജം സംസ്ഥാന പ്രസിഡന്റ് ആചാര്യ എം.കെ. കുഞ്ഞോല്‍ മുഖ്യപ്രഭാഷണം നടത്തും. കെ,എന്‍. ചന്ദ്രപ്രകാശ്, വി.എന്‍. രഞ്ചന്‍ എന്നിവര്‍ പ്രസംഗിക്കും.
ഉച്ചതിരിഞ്ഞ് മൂന്നിന് ജയന്തി സമ്മേളനം ഡോ.എസ്.കെ. വസന്തന് ഉദ്ഘാടനം ചെയ്യും. പ്രൊഫ. കെ.എസ്.ആര്. പണിക്കര്‍ അദ്ധ്യക്ഷത വഹിക്കും. മികച്ച പട്ടികജാതി പ്രവര്‍ത്തകനുള്ള ആഗമാനന്ദ പുരസ്ക്കാരം പള്ളിയറ രാമന് പുറനാട്ടുകര ശ്രീരാമകൃ ഷ്ണാശ്രമത്തിലെ സ്വാമി നന്ദാത്മജാനന്ദ സമര്‍പ്പിക്കും.
അവാര്‍ഡ് ജേതാവിനെ എന്‍.പി. സജീവ് പരിചയപ്പെടുത്തും. മികച്ച സംസ്കൃത പ്രചാരകനുള്ള ആഗമാന്ദ അവാര്‍ഡ് ഡോ. പി.കെ. മാധവന് തലനാട് ചന്ദ്രശേഖരന് സമര്‍പ്പിക്കും. പി.ആര്.കെ, മേനോന് അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തും.
ആഗമാനന്ദ വിദ്യാഭ്യാസ എന്‍ഡോവ്മെന്റുകളുടെ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെബി. സാബു നിര്‍വ്വഹിക്കും. എന്ഡോവമെന്റെ ജേതാക്കളെ എ.എന്‍. അയ്യപ്പന് പിള്ള പരിചയപ്പെടുത്തും. ആര്‍ട്ടിസ്റ്റ് ശിവഗംഗയെ പ്രൊഫ. ടി.എന്‍. ശങ്കരപ്പിള്ള ആദരിക്കും. എം.കെ.വാവക്കുട്ടന് മാസ്റ്റര്‍ പ്രസംഗിക്കും. ആഗമാനന്ദ സ്മാരക സമിതി സെക്രട്ടറി പ്രൊഫ.പി.വി. പീതാംബരന് സ്വാഗതവും ടി. ആര്. മുരളിധരന് നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: