ഇന്ന് കുഞ്ഞുങ്ങള്‍ പോലും രോഗത്തിന്റെ പിടിയില്‍ നിന്ന് വിമുക്തരല്ല. അവരുടെ രോഗത്തിനുത്തരവാദികള് തീര്‍ച്ചയായും മാതാപിതാക്കള്‍ തന്നെ. വിഷം കലര്‍ന്ന ഭക്ഷണം കഴിച്ചവരുടെ ആ ബീജത്തില്‍ നിന്നാണല്ലോ കുഞ്ഞുങ്ങള്‍ പിറക്കുന്നത്. പശുവിന് പാലില്പോലും ഇന്ന് വിഷം കലര്‍ന്നിരിക്കുന്നു. കീടനാശിനികള്‍ അടങ്ങിയിരിക്കുന്ന പുല്ലുകളാണ് പശുക്കളുടെ ഭക്ഷണം.
ലഹരി ഉപയോഗിക്കുന്നവരുടെ കുഞ്ഞുങ്ങള്‍ക്ക് രോഗം മാത്രമല്ല അംഗ വൈകല്യംവരെയുണ്ടാകും. ആബീജത്തില് ശരീര നിര്മ്മിതിക്കായവശ്യമായ ഘടകങ്ങള്‍ വേണ്ടത്ര കാണില്ല. അധികം മരുന്ന് കഴിക്കുന്നവരുടെ കുട്ടികളേയും രോഗം ബാധിക്കും. കഴിഞ്ഞ ജന്മത്തിലെ ദുഷ്കര്‍മ്മങ്ങള്‍ കൊണ്ട് ഇത്തരക്കാരുടെ മക്കളായി പിറക്കും. മാതാപിതാക്കളുടെ ദുഷ്കര്‍മ്മത്താല്‍ കുട്ടികള്‍ക്കും അനുഭവം മറിച്ചാവില്ല.
നമ്മുടെ സുഖവും ദുഃഖവും എല്ലാം കര്‍മ്മത്തെ ആശ്രയിക്കുന്നു. കര്‍മ്മം ശ്രദ്ധയായി ചെയ്താല്‍ ദുഃഖമില്ല. ആനന്ദം അനുഭവിക്കാം.
മനുഷ്യന്റെ കഷ്ടതയ്ക്കുകാരണം മറ്റാരുമല്ല അവന് തന്നെയാണ്. ചെയ്യാത്ത തെറ്റിനല്ല ചെയ്ത തെറ്റിനാണ് ശിക്ഷ വരുന്നത്. ഈശ്വര സൃഷ്ടിയിലല്ല ഇന്ന് മനുഷ്യന് ജീവിക്കുന്നത്. അവന്റെ സൃഷ്ടിയില്‍ അവന് ജീവിക്കുന്നു. അതിന്റെ ഫലവും അവന് തന്നെ അനുഭവിക്കുന്നു. അതിന് ഈശ്വരനെ പഴി പറഞ്ഞിട്ട് കാര്യമില്ല.ഈശ്വരമാര്ഗ്ഗം പിന്തുടര്ന്നാല് ദുഃഖിക്കേണ്ടി വരില്ല. കഷ്ടത എന്നത് കാണുകപോലുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: