ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മുൻ ചാമ്പ്യന്മാർ ആഴ്സണലിന് ജയം. ന്യൂകാസിൽ യുണൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി ആഴ്സണൽ. ന്യൂകാസിൽ താരം ഫാബ്രിസിയോ കൊളോസിനിയുടെ സെൽഫ് ഗോളിൽ പീരങ്കിപ്പടയുടെ ജയം.
എവേ മത്സരത്തിൽ അലക്സ് ഓക്സ്ലെയ്ഡ് ചേംബർലൈന്റെ ഷോട്ട് ഫാബ്രിസിയോയുടെ കാലിൽത്തട്ടി വലയിൽ കയറി. മിഡ്ഫീൽഡർ അലക്സാണ്ടർ മിട്രോവിച്ച് ചുവപ്പു കാർഡ് കണ്ട് പുറത്തു പോയതോടെ പത്തു പേരുമായാണ് ന്യൂകാസിൽ മത്സരം മുഴുമിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: