കോട്ടയം: സംസ്ഥാനത്ത് കൊലപാതകരാഷ്ട്രീയത്തിന് ആസൂത്രിതശ്രമം നടക്കുന്നതായി മന്ത്രി രമേശ് ചെന്നിത്തല. മണര്‍കാട് ജനമൈത്രി പോലീസിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ സമര്‍പ്പണചടങ്ങില്‍ സംബന്ധിക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. അക്രമം അഴിച്ചുവിട്ട് ക്രമസമാധാനം തകര്‍ക്കാനാണ് ശ്രമം.അക്രമം ആരു നടത്തിയാലും മുഖം നോക്കാതെ നടപടി എടുക്കും. സമാധാനത്തിന് നേരേ വെല്ലുവിളി ഉയര്‍ത്താനുള്ള ശ്രമം ഫലപ്രദമായി നേരിടുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: