മുംബൈ: ശമ്പളം ചോദിച്ച വീട്ടുജോലിക്കാരിയെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി മുറിയില്‍ പൂട്ടിയിട്ടതായി പരാതി. കാംബ്ലിയും ഭാര്യ ആന്‍ഡ്രിയയും ചേര്‍ന്ന് മുറിയില്‍ മൂന്നു ദിവസം പൂട്ടിയിട്ടുവെന്നും മര്‍ദിച്ചുവെന്നും ആരോപിച്ച് ജോലിക്കാരി പോലീസില്‍ പരാതി നല്കി.
ശമ്പളം ചോദിച്ചതിനാണ് തനിക്ക് പീഡനം ഏല്ക്കേണ്ടിവന്നതെന്ന് ജോലിക്കാരി സോണി പരാതിയില്‍ പറയുന്നു. ഇവരുടെ പരാതിയില്‍ ബാന്ദ്ര പോലീസ് കാംബ്ലിക്കും ആന്‍ഡ്രിയക്കുമെതിരെ കേസെടുത്തു.
കൂടാതെ രണ്ടുവര്‍ഷമായി ശമ്പളം കൊടുത്തിട്ടെന്നും വെളിപ്പെടുത്തി.കാംബ്ലിയുടെ വീട്ടില്‍ തന്നെയാണ് താന്‍ താമസിച്ചിരുന്നതെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഇതിനെതിരെ പ്രതികരിക്കാന്‍ കാംബ്ലി ഇതുവരെ തയാറായിട്ടില്ല.
ഐ.പി.സി സെക്ഷന്‍ 342, 504, 506, 34 എന്നീ വകുപ്പുകളാണ് ഇവര്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: