ഹൈദരാബാദ്: ഹൈദരാബാദ്-ബംഗളൂരു ദേശീയ പാതയില്‍ വോള്‍വോ ബസിന് തീപിടിച്ചു. ഹൈദരാബാദില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് വരികയായിരുന്ന കല്ലട ട്രാവല്‍സിന്റെ എസി വോള്‍വോ ബസാണ് ദേശീയപാതയില്‍ അനന്തപൂരില്‍ വച്ച് കത്തിനശിച്ചത്.
ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്. അഗ്നിശമന സേന തീയണയ്ക്കാന്‍ ശ്രമം നടത്തിവരികയാണ്. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു തീപിടിത്തം.
ഹൈദരാബാദില്‍ നിന്ന് ശനിയാഴ്ച വൈകിട്ട് പുറപ്പെട്ട ബസില്‍ 35 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ബസിന്റെ പിന്‍ഭാഗത്ത് തീപടരുന്നത് കണ്ട യാത്രക്കാരന് വിവരം ഡ്രൈവറുടെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു.
ഉടന്‍ തന്നെ ഉറക്കത്തിലായിരുന്ന മറ്റു യാത്രക്കാരെ വിളിച്ചുണര്‍ത്തി പുറത്തിറക്കിയത് വന്‍ ദുരന്തം ഒഴിവാക്കി. ബസ് പൂര്‍ണ്ണമായും കത്തിയമര്ന്നതിനൊപ്പം യാത്രക്കാരുടെ ലഗേജുകളും വിലപിടിപ്പുള്ള വസ്തുക്കളും നശിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: