കൊടകര (തൃശൂര്‍): തിരുവോണനാളില്‍ കൊടകര വാസുപുരത്ത് ബിജെപി പ്രവര്ത്തകന് അഭിലാഷ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ കൂടി അറസ്റ്റിലായി. സിപിഎം പ്രവര്‍ത്തകരായ ഐനിക്കാടന്‍ വേലായുധന് മകന് രാജന്, പോട്ടക്കാരന്‍ ഡേവീസ് മകന് ഡെന്നീസ്, ചവറക്കാടന്‍ ചന്ദ്രന് മകന് ശിവദാസ് എന്നിവരാണ് പിടിയിലായത്.
നേരത്തെ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തിരുന്നു. വാസുപുരം സ്വദേശി ഷാന്റപ്പന്‍ എന്ന് വിളിക്കുന്ന ചെരുപറമ്പില്‍ ഷാന്റോ (26), മറ്റത്തൂര്‍ക്കുന്ന് സ്വദേശി കിഴക്കേപുരയ്ക്കല്‍ വീട്ടില്‍ ജിത്തു(29) എന്നിവരാണ് മുന്‍പ് അറസ്റ്റിലായത്. ഇവരുള്‍പ്പെടെ എട്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് ഇനിയും മൂന്നുപേര്‍ ഒളിവിലാണ്.
തൃശൂര്‍ കൊടകര മറ്റത്തൂര്‍ വാസുപുരത്ത് കാട്ടൂര്‍ വീട്ടില്‍ മണിയുടെ മകനും ബിജെപി പ്രവര്‍ത്തകനുമായ അഭിലാഷിനെ (32) യാതൊരു പ്രകോപനവുമില്ലാതെ തിരുവോണ നാളില്‍ വെട്ടിക്കൊല്ലുകയായിരുന്നു. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ പ്രതികള്‍ സംഘം ചേര്‍ന്ന് അഭിലാഷിനെ ഫോണില്‍ വിളിച്ചു വരുത്തിയായിരുന്നു കൊലപാതകം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: