ആലപ്പുഴ: കേരളം ആവശ്യപ്പെട്ടാല്‍ ഫുഡ് പാര്‍ക്ക് അനുവദിക്കുമെന്ന് കേന്ദ്ര ഭക്ഷ്യ വകുപ്പ് സഹമന്ത്രി സാധ്വി നിരഞ്ജന് ജ്യോതി. ആലപ്പുഴ കണിച്ചുകുളങ്ങരയില്‍ ചതയദിനാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ മന്ത്രി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു.
യുപിഎ സര്‍ക്കാര്‍ 10 വര്‍ഷത്തിനുള്ളില്‍ രണ്ട് ഫുഡ് പാര്‍ക്ക് മാത്രമാണ് അനുവദിച്ചത്. എന്നാല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ഇതിനോടകം മൂന്ന് ഫുഡ് പാര്‍ക്കുകള്‍ അനുവദിച്ചു. ഇനി 30 എണ്ണംകൂടി അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
വെള്ളാപ്പള്ളിയെ സന്ദര്‍ശിച്ചതില്‍ രാഷ്ട്രീയമില്ലെന്നും ശ്രീനാരായണ ഗുരുജയന്തി ആഘോഷത്തില്‍ പങ്കെടുക്കുകമാത്രമാണ് ലക്ഷ്യമെന്നും അവര്‍ പറഞ്ഞു. വെള്ളാപ്പള്ളിയും ഭാര്യ പ്രീതി നടേശനും ചേര്‍ന്നാണ് സാധ്വി നിരഞ്ജന് ജ്യോതിയെ സ്വീകരിച്ചത്. കുറച്ചുനേരം വെള്ളാപ്പള്ളിയുമായി അവര്‍ ചര്‍ച്ച നടത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: