ചെങ്ങന്നൂര്‍: ചീട്ടുകളിക്കുന്നതിനിടയില്‍ പോലീസ് എത്തുന്നത് കണ്ട് ഭയന്ന് ഓടിയ ആള് അച്ചന്‍കോവിലാറ്റില്‍ വീണ് മരിച്ചു. ചെറിയനാട് കടയിക്കാട് പുത്തന്‍ പാലത്ത് വീട്ടില്‍ സിദ്ദിഖ് റാവുത്തര്‍ (60) ആണ് മരിച്ചത്. കൊല്ലകടവ് മാര്‍ക്കറ്റിലെ മത്സ്യ വ്യാപാരിയായിരുന്നു. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് സംഭവം.
കൊല്ലകടവ് പുത്തന്‍ പാലത്ത് കടവിന് സമീപം ഒരു സംഘം ചീട്ടുകളിച്ചു കൊണ്ടിരിക്കുകയായിരുന്നു. പോലീസ് വരുന്നതു കണ്ട് എല്ലാവരും ഓടി. ഓടുന്നതിനിടെ കാല് വഴുതി സിദ്ദിഖ് റാവുത്തര്‍ അച്ചന്‍കോവിലാറ്റില്‍ വീഴുകയായിരുന്നു. ഇയാള്‍ക്ക് നീന്തല്‍ വശമില്ല. ഉടന്‍ തന്നെ നാട്ടുകാര്‍ വെള്ളത്തിലിറങ്ങി സിദ്ദിഖ് റാവുത്തറെ കരയ്ക്കെത്തിച്ചു. കൊല്ലകടവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
ഭാര്യ: റഷീദ. മക്കള്‍: ഹാരിഷ് (സൗദി), ഷൈന, ഷെമി. മരുമക്കള്‍: റസീന, സൈനുലാബ്ദീന്, ഷാജി (സൗദി). മൃതദേഹം മാവേലിക്കര ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. സംസ്കാരം പിന്നീട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: