കൊച്ചി:ജെറ്റ് എയര്‍വേസ് കേരളത്തില്‍നിന്നുളള ചില ആഭ്യന്തര, രാജ്യാന്തര ഫ്ളൈറ്റുകളുടെ സമയക്രമം സെപ്റ്റംബര്‍ ഒന്നു മുതല്‍ പുതുക്കി.
അഭ്യന്തര സര്‍വീസില്‍ 9 ഡബഌു 423 ഫ്ളൈറ്റ്് മുംബൈയില്‍നിന്നു രാവിലെ 9.05-ന് പുറപ്പെട്ട് 10.50-ന് കോഴിക്കോട്ട് എത്തും. മടക്ക ഫ്ളൈറ്റ് 9 ഡബഌു 424 വൈകുന്നേരം 11.20-ന് കോഴിക്കോട്ടുനിന്നു പുറപ്പെട്ട് 1.05-ന് മുംബൈയിലെത്തും.
രാജ്യാന്തര ഫ്ളൈറ്റുകളുടെ സമയത്തിലാണ് ഏറെ മാറ്റങ്ങള്‍ വരുത്തിയിട്ടുളളത്. ഇതനുസരിച്ച് പ്രതിദിന ഫ്ളൈറ്റ് 9 ഡബഌു 570 രാവിലെ 10.50-ന് കൊച്ചിയില്‍നിന്നു പുറപ്പെട്ട് അവിടുത്തെ പ്രാദേശിക സമയമായ ഉച്ചക്ക് 1.00-ന് ദമാമില്‍ എത്തും. മടക്ക ഫ്ളൈറ്റ് 9 ഡബഌു 569 ദമാമില്‍നിന്നു പ്രാദേശിക സമയം വെളുപ്പിന് 2.40ന് പുറപ്പെട്ട് ഇന്ത്യന്‍ സമയം രാവിലെ 9.50-ന് കൊച്ചിയിലെത്തും.
ജെറ്റ് എയര്‍വേസ് ഫ്ളൈറ്റ് 9 ഡബഌു 577 ദമാമില്‍ നിന്ന് പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 2.10ന് പുറപ്പെട്ട് രാത്രി 9.10-ന് കോഴിക്കോട്ട് എത്തും. മടക്കയാത്ര കോഴിക്കോട്ടുനിന്നു 9 ഡബഌു 578 രാത്രി 11.30-ന് പുറപ്പെട്ട് ദമാമില്‍ അവിടുത്തെ സമയം വെളുപ്പിന് 1.40ന് എത്തും.
ജെറ്റ് എയര്‍വേസ് ഫ്ളൈറ്റ് 9 ഡബഌു 594 തിരുവനന്തപുരത്തുനിന്നു രാവിലെ 11.35-ന് യാത്ര പുറപ്പെട്ട് പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 1.45-ന് ദോഹയില്‍ എത്തും. മടക്കയാത്ര 9 ഡബഌു 593 പ്രാദേശിക സമയം വെളുപ്പിന് 3.30-ന് ദോഹയില്‍നിന്നു പുറപ്പെട്ട് തിരുവനന്തപുരത്ത് രാവിലെ 10.35-ന് എത്തും.
ജെറ്റ് എയര്‍വേസ് ഫ്ളൈറ്റ് 9 ഡബഌു 595 ദോഹയില്‍നിന്നു പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3.10ന് പുറപ്പെട്ട് രാത്രി പത്തിന് കോഴിക്കോട്ട് എത്തും. മടക്കയാത്ര കോഴിക്കോട്ടുനിന്നു വെളുപ്പിന് 12.40-ന് 9 ഡബഌു 596 പുറപ്പെട്ട് ദോഹയില്‍ അവിടുത്തെ സമയം 2.30-ന് എത്തിച്ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: