ഭൂമി ഏറ്റെടുക്കല്‍ ബില്ലില്‍ ബിജെപി കൊണ്ടുവന്ന ഭേദഗതികള്‍ എന്തെല്ലാം ആണെന്നോ, ഭേദഗതികളില്‍ പ്രതിപക്ഷം കാണുന്ന പ്രശ്നങ്ങള്‍ എന്താണെന്നോ ഇതുവരെയും പ്രതിപക്ഷം ലോക്സഭയില്‍ ചര്‍ച്ച ചെയ്തിട്ടില്ല. അതിനുപകരം പാര്‍ലമെന്റുസമ്മേളനം കോണ്ഗ്രസ്സു പാര്‍ട്ടി വെറുതെതടസ്സപ്പെടുത്തിക്കൊണ്ടിരുന്നു. കാരണം ഹിന്ദി നേരെചൊവ്വേ സംസാരിക്കുവാനും എഴുവാനും വായിക്കുവാനും അറിയുവാന്‍ വയ്യാത്ത സോണിയയ്ക്കും രാഹുല്‍മോനും ലോക്സഭയിലെ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുക്കുവാന്‍ പറ്റില്ല.
ആരെങ്കിലും ഇംഗ്ലീഷ് അക്ഷരങ്ങളില്‍ ഹിന്ദി എഴുക്കൊടുക്കുന്നതു സോണിയയും രാഹുല്‍മോനും കഷ്ടിച്ചു നോക്കി വായിക്കും എന്നുമാത്രം. പക്ഷെ അതുകൊണ്ടൊന്നും ലോക്സഭയിലെ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുക്കുവാനൊക്കില്ല.അതുകൊണ്ടു പാര്‍ലമെന്റുസമ്മേളനം ബഹളംവെച്ചു തടസ്സപ്പെടുത്തുക എന്നതൊക്കെയെ കോണ്ഗ്രസ്സു പാര്ട്ടിയ്ക്കുചെയ്യാന് പറ്റൂ. ഭരണം നഷ്ടപ്പെട്ട കോണ്‍ഗ്രസ്സ് ഭരണത്തില്‍ ഇരിയ്ക്കുന്ന ബിജെപിസര്ക്കാരിന്നെതിരെ പാര്‍ലമെന്റില്‍ പല വിഡ്ഢിത്തങ്ങളും ചെയ്തുകൊണ്ടിരിയ്ക്കുന്നതു ജനങ്ങള്‍ക്കു മനസ്സിലാകും.
രാജ്യസഭയില്‍ ബിജെപിയ്ക്കു ഭൂരിപക്ഷമില്ല എന്നതു മുതലാക്കി ഭൂമിയേറ്റെടുക്കല്‍ ബില്ലില്‍ കോണ്‍ഗ്രസ്സ് ബിജെപി വിരോധം കളിച്ചു. പക്ഷെ രാജ്യസഭയിലുംകൂടി ബിജെപിയ്ക്കു ഭൂരിപക്ഷം കിട്ടുമ്പോള്‍ കോണ്ഗ്രസ്സു പാര്‍ട്ടി ലോക്സഭയിലും രാജ്യ സഭയിലും ഒന്നുംചെയ്യാനാകാതെ വെറുതെയിരിക്കും എന്നതുംകൂടി ഓര്‍ക്കണം.
ശശികുമാര്‍ നന്ദനം
പ്രതികരിക്കാൻ ഇവിടെ എഴുതുക: