പനാജി: രാജ്യത്തെ ടെലിവിഷന്‍ വാര്‍ത്താ ചാനലുകള്‍ കൊലപാതക വാര്‍ത്തകളില്‍ വ്യാപൃതരായി 1965 ലെ ഭാരത യുദ്ധവിജയദിനം മറച്ചെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീഖര്‍. അമ്പതുവര്‍ഷംമുമ്പ് ഭാരതം പാക്കിസ്ഥാനെതിരെ നേടിയ യുദ്ധവിജയമായിരുന്നു അത്.
രാജ്യത്തെ വാര്‍ത്താ മാധ്യമങ്ങള്‍ കൊലപാതക വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്യാനാണ് കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. 1965ലെ അതിര്‍ത്തിയുദ്ധം ഏറെ പ്രാധാന്യമുള്ളതാണ്. എന്നാല്‍ കൊലപാതക വാര്‍ത്തകളില്‍ വ്യാപൃതരായി ഭാരതത്തിന്റെ ചരിത്രപ്രധാനമായ വിജയ വാര്‍ത്താ വാര്‍ഷികം റിപ്പോര്‍ട്ടുചെയ്യാന്‍ പല വാര്‍ത്താചാനലുകളും മനപ്പൂര്‍വ്വം മറനെന്ന് പരീഖര്‍ കുറ്റപ്പെടുത്തി.
രക്ഷാബന്ധനത്തോടനുബന്ധിച്ച് പനാജിയില്‍ സൈനികര്‍ക്ക് രാഖി ബന്ധിക്കുന്ന ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്ത്രി. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 27,000 രാഖികളാണ് ഇത്തവണ സൈനികര്‍ക്കായി അയച്ചത്. സൈനികരുടെ വെടിയുണ്ടകളുടെ ശക്തി വര്‍ധിപ്പിക്കാന്‍ രാഖിക്കാകില്ലായിരിക്കാം. അതിലുപരി സൈനികരും രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങളും തമ്മിലുള്ള മാനസിക ബന്ധം വര്‍ദ്ധിപ്പിച്ച് അവരിലെ രാഷ്ട്രസ്നേഹം വളര്‍ത്തുന്നതിന് ഉതകും രക്ഷാ ബന്ധനെന്നും പരീഖര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: