ന്യൂദല്‍ഹി: പുതിയ പാചക വാതക കണക്ഷന് ലഭിക്കാന്‍ ഇനി ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യം. ഓണ്‍ലൈനായി പണവും അടയ്ക്കാവുന്ന, സഹജ് എന്ന പേരിലുള്ള പദ്ധതി പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് ഉദ്ഘാടനം ചെയ്തു.
ഒരേ സമയം 12 സംസ്ഥാനങ്ങളില്‍ വീഡിയോ കോണ്‍ഫ്രന്‍സിങ് സംവിധാനം വഴി പദ്ധതി നടപ്പിലാക്കി. വരും ദിവസങ്ങളില്‍ എല്ലാ സംസ്ഥാനങ്ങളിലും പദ്ധതി നടപ്പിലാക്കും.മൈ എല്‍പിജി ഡോട് ഇന്‍ (W-W-W.my-lp-g.in)എന്നാണ് അഡ്രസ്. ഡിജിറ്റല്‍ ഇന്ത്യയെന്ന സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാകുന്നതിന്റെ തുടക്ക പദ്ധതികളാണിവയെന്നു പറഞ്ഞ മന്ത്രി പ്രധാന് ഡിജിറ്റല്‍ ഇന്ത്യാ പദ്ധതി രാജ്യത്തെ മുഴുവനും ജനങ്ങളെ ഓരോരുത്തരേയും ശക്തിപ്പെടുത്തുമെന്ന് പറഞ്ഞു.
ഏഴുമാസത്തിനിടെ പെട്രോളിയം മന്ത്രാലയം കൈക്കൊണ്ട നടപടികള്‍ പാചക വാതക ഉപയോഗക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുന്നതായെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: