കോട്ടയം: ഓണക്കാലത്തെ യാത്രാ തിരക്ക് മുതലെടുത്ത് ചില സ്വകാര്യ ബസുടമകള്‍ പെര്‍മിറ്റുകള്‍ നേടിയെടുത്ത് കെഎസ്ആര്‍ടിസിയെ മറികടക്കാന്‍ നീക്കം നടത്തുന്നതായി ജില്ലാ കണ്‍സ്യൂമര്‍ ആന്റ് പാസഞ്ചേഴ്സ് വെല്‍ഫെയര്‍ സൊസൈറ്റി ആരോപിച്ചു. ഇളംങ്കാട്-മുണ്ടക്കയം-കുഴിമാവ് റൂട്ടില്‍ ഒരു സ്വകാര്യ ബസുടമ കോടതി ഉത്തരവിന്റെ മറവില്‍ ഇത്തരത്തില്‍ പെര്‍മിറ്റ് നേടിയെടുത്തു. കെഎസ്ആര്‍ടിസി സര്‍വ്വീസുകളുടെ തൊട്ടു മുമ്പിലുള്ള സമയത്ത് സര്‍വ്വീസ് നടത്തുന്നത്. ഇതുവഴി കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ ഗണ്യമായ കുറവ് വരുന്നു. പെര്‍മിറ്റ് അനുവദിക്കുമ്പോള്‍ കെഎസ്ആര്‍ടിസിയുടെയും മറ്റ് ബസുടമകളുടെയും സാന്നിദ്ധ്യത്തില്‍ സമയം ക്രമീകരിച്ചാണ് പെര്‍മിറ്റ് നല്‍കേണ്ടത്. എന്നാല്‍ ഈ നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് ഈ വാഹനത്തിന് പെര്‍മിറ്റ് അനുവദിച്ചത്. നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസിയെ തകര്‍ക്കാനാണ് ഇത്തരം നടപടികള്‍ ഉപകരിക്കുള്ളുവെന്നും ഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: