കാഞ്ഞങ്ങാട്: കൊളവയലില്‍ വ്യാപക സിപിഎം ആക്രമണം. അക്രമത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ കൊളവയലിലെ കെ.വി.ഗണേശന് (40), അനുജന് കെ.വി.സുനി (35) എന്നിവരെ മംഗലാപുരം സ്വകാര്യ ആശുപത്രിയിലും കെ.വി.ചന്ദ്രന് (40), സഞ്ജു (28), പ്രജിത്ത് (28) എന്നിവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ കൊളവയലില്‍ ഉറിയടി മത്സരം നടക്കുന്നതിനിടെ അഞ്ഞുറോളം വരുന്ന സിപിഎം സംഘം മാരകായുധങ്ങളുമായി അക്രമിക്കുകയായിരുന്നു.
കൂടാതെ കെ.വി.നാരായണന്, അപ്പ എന്നിവരുടെ വീടുകളും, കൊളവയല്‍ വിവേകാനന്ദ വിദ്യാമന്ദിരവും അക്രമികള്‍ തകര്‍ത്തു. ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം. കായക്കുന്നിലെ അക്രമത്തില്‍ ആവേശം പൂണ്ട സിപിഎം കൊളവയലില്‍ വ്യാപക അക്രമം അഴിച്ചുവിടുകയായിരുന്നു.
പ്രദേശത്തെ ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ തെരഞ്ഞ് പിടിച്ച് സിപിഎം പ്രവര്‍ത്തകര്‍ വ്യാപകമായി അക്രമിച്ച് കൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: