കറാച്ചി: പാകിസ്ഥാന് മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വസീം അക്രത്തിന് നേരെ വെടിയുതിര്‍ത്തയാള്‍ അക്രത്തിനോട് മാപ്പു ചോദിച്ചു കത്തയച്ചു. ആളുമാറി വെടിവെച്ചതാണെന്നും താങ്കള്‍ രാജ്യത്തിന്റെ അഭിമാനമാണെന്നും കത്തില്‍ ഇയാള്‍ വ്യക്തമാക്കിയിട്ടുണ്ട്.
ആഗസ്റ്റ് അഞ്ചിന് കറാച്ചിയിലെ കര്‍സാസ് റോഡില്‍ കാര്‍ നിര്‍ത്തി സമീപത്തെ നാഷണല്‍ സ്റ്റേഡിയത്തിലേക്ക് നടന്നു പോവുകയായിരുന്ന അക്രത്തിന് നേരെയാണ് വധശ്രമം ഉണ്ടായത്. കാറിലെത്തിയ അക്രമികള്‍ നിരവധി തവണ വെടിവെച്ചെങ്കിലും വസിം തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് സൈന്യത്തില്‍ നിന്ന് വിരമിച്ച മേജര്‍ അമിരുള്‍ റഹ്മാനേയും മറ്റൊരാളേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ അമിരുള്‍ റഹ്മാനാണ് അക്രത്തിന് മാപ്പ് ചോദിച്ച് കത്തെഴുതിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: