പത്തനംതിട്ട: ആറന്മുള ഉതൃട്ടാതി വള്ളംകളിക്കായി മണിയാര്‍ ഡാം തുറന്നു. ജലമേളയുമായി ബന്ധപ്പെട്ടു പമ്പയിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനാണ് ഡാം തുറന്നത്. പമ്പയുടെ കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രതപുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു.
51 പള്ളിയോടങ്ങളാണ് ഇത്തവണ ജലോത്സവത്തില്‍ പങ്കെടുക്കുന്നത്. എ ബാച്ചില്‍ 34 പള്ളിയോടങ്ങളും ബി ബാച്ചില്‍ 17 പള്ളിയോടങ്ങളുമാണ് പങ്കെടുക്കുന്നത്. രണ്ടു ബാച്ചിലും ഫൈനല്‍ മത്സരത്തില്‍ ഒന്നാമതെത്തുന്ന പള്ളിയോടങ്ങള്‍ക്ക് മന്നം ട്രോഫി സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: