കണ്ണൂര്‍: സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന കണ്ണൂരില്‍ നാടന്‍ ബോംബുമായി സിപിഎം പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. പിനാലൂര് സ്വദേശി സനോജാണ് പിടിയിലായത്. ഇയാളുടെ ബൈക്കില്‍ നിന്ന് പോലീസ് രണ്ട് ബോംബുകള്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
അതിനിടെ, അക്രമങ്ങള്‍ രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ദ്രുത കര്‍മ്മ സേനയെ വിന്യസിപ്പിച്ചു. എങ്കിലും ഞായറാഴ്ച രാത്രി വൈകിയും കണ്ണൂരില്‍ ചില സ്ഥലങ്ങളില്‍ ആക്രമങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട് ഉണ്ട്. വീണ്ടും ബിജെപി. പ്രവര്‍ത്തകരുടെ വീടിനു നേരെ ബോംബേറ് ഉണ്ടായി. തിങ്കളാഴ്ച പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: