മുംബൈ: തന്റെ മുന്‍കാല രഹസ്യങ്ങള്‍ വെളിപ്പെടുത്തുമെന്ന് ഷീന തന്നെ ഭീഷണിപ്പെടുത്തിയിരുന്നെന്ന് ഇന്ദ്രാണി മുഖര്‍ജി ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തി.
നിലവിലെ ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയോട് തന്റെ എല്ലാ രഹസ്യങ്ങളും വെളിവാക്കുമെന്ന് അവള് പലപ്പോഴും പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ എനിക്ക് അവളോടു വെറുപ്പായിരുന്നു. എന്നാല്‍ ഷീനയെ താന്‍ കൊലപ്പെടുത്തിയിട്ടില്ലെന്നും ഇന്ദ്രാണി. സാമ്പത്തികകാര്യങ്ങളിലും ഷീനയുമായി പലപ്പോഴും കലഹമുണ്ടായിട്ടുണ്ടെന്നും അവര്‍ ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തി.
അതേസമയം, നാലു ശ്രമങ്ങള്‍ക്കുശേഷമാണ് ഇന്ദ്രാണിയും കൂട്ടരും ഷീനയെ വധിച്ചതെന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്. ഷീനയെയും സഹോദരന് മിഖായേല്‍ ബോറയെയും വധിക്കാന്‍ മുംബൈയിലെ ഒരു വാടകക്കൊലയാളിക്കു 2.5 ലക്ഷം രൂപ അഡ്വാന്‍സായി നല്‍കിയിരുന്നു.
എന്നാല്‍ കൃത്യം നിര്‍വഹിക്കാന്‍ വാടകക്കൊലയാളിക്കായില്ലെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2012 ഏപ്രില്‍ 24നാണ് ഷീന കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: