തൃശൂര്‍: ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരനെ വധിച്ച കേസിലെ പ്രതികള്‍ ജയിലില്‍ തടവുകാരനെ മര്‍ദ്ദിച്ച് അവശനാക്കി.
തൃശൂര്‍ വിയ്യൂര്‍ ജയിലില്‍ കഴിയുന്ന കൊടി സുനി, ഷാഫി, എം.സി.അനൂപ് എന്നിവര്‍ ചേര്‍ന്നാണ് സിദ്ദിഖ് എന്ന തടവുകാരനെ മര്‍ദ്ദിച്ചത്. വാക്കു തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്.
മര്‍ദ്ദനത്തിനിടെ കണ്ണിന് പരിക്കേറ്റ സിദ്ദിഖിനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ വിയ്യൂര്‍ പൊലീസ് കേസെടുത്തു. കൊടി സുനിയേയും മറ്റുള്ളവരേയും വിയ്യൂരിലെ ജയിലിലെ ഡി ബ്ലോക്കിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: