ന്യൂദല്‍ഹി: സ്വയം മരണം വരിക്കുന്ന ‘സന്താര’ ആചാരം നിരോധിച്ച രാജസ്ഥാന് ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. ജൈന മതവിശ്വാസികള്‍ പിന്തുടരുന്ന സന്താര (സുല്ലേഖന) എന്ന ആചാരം നിയമവിരുദ്ധമെന്ന രാജസ്ഥാന് ഹൈക്കോടതിയുടെ വിധിയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എച്ച്.എല്‍. ദത്തു, ജസ്റ്റീസ് അമിതാവ റോയി എന്നിവരടങ്ങിയ ബെഞ്ച് സ്റ്റേ ചെയ്തത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കും ബന്ധപ്പെട്ട കക്ഷികള്‍ക്കും നോട്ടീസയക്കുവാനും സുപ്രിം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ക്രമിനല്‍ കുറ്റം, ആത്മഹത്യയുടെ വഴി തുടങ്ങിയ കാരണങ്ങളാലാണ് രാജസ്ഥാന് ഹൈക്കോടതി സന്താരയെ നിയമവിരുദ്ധമെന്നു ഉത്തരവിട്ടത്. ഇതിന്റെ സാധുത കണ്ടെത്താമെന്ന് സ്റ്റേ ഉത്തരവിലൂടെ സുപ്രീംകോടതി അറിയിച്ചു. നിരോധനത്തെ ഒരുവിഭാഗം വിശ്വാസികള്‍ സുപ്രിം കോടതിയില്‍ ചോദ്യം ചെയ്യുക യായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: