കൊച്ചി: ഡിസംബര്‍ ഒന്നിന് പുതിയ ഭരണ സമിതി ചുമതലയേല്‍ക്കുന്ന രീതിയില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടത്താന്‍ അനുവദിക്കണമെന്ന് സര്‍ക്കാര്‍. നഗരവികസന സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ നവംബര്‍ ഒന്നിന് മുമ്പായി തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തീകരിക്കാനാവില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ഒക്ടോബര്‍ പകുതിയോടെ പുതിയ മുനിസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്തു വാര്‍ഡുകളും പുനര്രൂപീകരിക്കാനാകുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കും. പുതിയ നഗരസഭകളിലെ വാര്‍ഡുകളില്‍ വോട്ടേഴ്സ് പട്ടിക പൂര്‍ത്തിയാക്കാനും ഇതിനകം കഴിയും. ഇതും ഒക്ടോബര്‍ പകുതിയോടെ പൂര്‍ത്തീകരിച്ചാല്‍ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ക്ക് 46 ദിവസം ലഭിക്കും. കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: