തിരുവനന്തപുരം: നാളെ തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുള്ള അഖിലേന്ത്യാ പണിമുടക്കില്‍ കേരള എന്‍ജിഒ സംഘ് പങ്കെടുക്കില്ലെന്ന് ജനറല്‍ സെക്രട്ടറി പി. സുനില്‍കുമാര്‍ അറിയിച്ചു. തൊഴിലാളി സംഘടനകള്‍ ഉന്നയിച്ചിട്ടുള്ള പന്ത്രണ്ട് ആവശ്യങ്ങളില്‍ ഏഴെണ്ണത്തിലും അനുഭാവപൂര്‍ണമായ തീരുമാനം കൈക്കൊള്ളാമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
മാത്രമല്ല കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ മേഖലയിലുള്ള ഒരു ഡിമാന്റും പണിമുടക്കിനാധാരമായി ഉന്നയിച്ചിട്ടുമില്ല. ഈ സാഹചര്യത്തിലാണ് ദേശീയ പണിമുടക്കില്‍ പങ്കെടുക്കേണ്ടായെന്ന് എന്‍ജിഒ സംഘ് തീരുമാനിച്ചത്. പണിമുടക്കില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡയസ്നോണ്‍ ബാധകമാക്കിയ സാഹചര്യത്തില്‍ അന്നേദിവസം ജോലിക്ക് ഹാജരാകുന്നവര്‍ക്ക് മതിയായ സംരക്ഷണം സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും സുനില്‍കുമാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: