കൊച്ചി: 2015 ജനുവരി 20 ന് സംസ്ഥാനസര്‍ക്കാര്‍ സംഘടിപ്പിച്ച ‘റണ്‍ കേരള റണ്‍’ ചരിത്ര സംഭവമെന്ന നിലയില്‍ ലോക റെക്കോര്‍ഡിലേക്ക്. ലിംകബുക്ക് ഓഫ് റിക്കോര്‍ഡ്സിന്റെ കണക്ക് അനുസരിച്ച് സംസ്ഥാനത്ത് 14 ജില്ലകളില്‍ 7992 പോയിന്റുകളില്‍ സംഘടിപ്പിച്ച റണ്‍ കേരളാ റണ്ണില്‍ 92,04,268 പേര് പങ്കെടുത്തിട്ടുണ്ട്. ജനുവരി 20 ന് രാവിലെ 10:30 ന് ആരംഭിച്ച റണ്‍ കേരള റണ്ണില്‍ പ്രശസ്ത ക്രിക്കറ്റ് താരം സച്ചിന് ടെന്‍ഡുല്‍ക്കര്‍ സാന്നിദ്ധ്യം ആവേശം പകര്‍ന്നു.
ലിംകബുക്ക് ഓഫ് റിക്കോര്‍ഡ്സിന്റെ കണക്കിനു പുറമേ നിരവധി പോയിന്റുകളില്‍ ജനങ്ങള്‍ ഈ മഹാ പ്രവാഹത്തില്‍ പങ്കെടുത്തതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുള്ളത്. ലിംകബുക്ക് അംഗീകരിച്ചിട്ടുള്ള ഈ ലോകോത്തര ബഹുജന കൂട്ടായ്മയില്‍ കേരളത്തിന് പുറത്തും മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ ജനങ്ങള്‍ റണ്‍ കേരളാ റണ്ണിന് ആവേശം പകര്‍ന്നുകൊണ്ട് പങ്കെടുത്തിരുന്നു.
ലിംകബുക്ക് ഓഫ് റിക്കോര്‍ഡ്സിന്റെ സര്‍ട്ടിഫിക്കേറ്റ് സ്പോര്‍ട്സ് വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനില്‍ നിന്ന് ഏറ്റുവാങ്ങി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രകാശനം ചെയ്തു. നാഷണല്‍ ഗയിംസ് സെക്രട്ടേറിയറ്റ് സിഇഒ ജേക്കബ് പുന്നൂസ്, മലയാള മനോരമ ചീഫ് ജനറല്‍ മാനേജര്‍ വര്‍ഗ്ഗീസ് ചാണ്ടി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: