മലപ്പുറം: പെരിന്തല്‍മണ്ണ പട്ടിക്കാടിന് സമീപം ആക്കപ്പറമ്പില്‍ നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറി രണ്ട് മദ്രസ വിദ്യാര്‍ത്ഥികള്‍ മരിച്ചു. മദ്രസയിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ത്ഥികളുടെ നേര്‍ക്ക് നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറുകയായിരുന്നു.
പൂന്താനം ചേരിയില്‍ സുലൈമാന്റെ മകന് മുഹമ്മദ് ഷിബിലി (11), സുലൈമാന്റെ സഹോദരന് ഹമീദിന്റെ മകന് മുഹമ്മദ് ഡാനിഷ് (12) എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെയായിരുന്നു സംഭവം. എടക്കര ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് കുട്ടികളെ ഇടിച്ചുതെറിപ്പിച്ചത്. െ്രെഡവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് അറിയുന്നു. കുട്ടികളെ വീട്ടില്‍നിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്.
അപകടത്തെത്തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷം നിലനില്‍ക്കുകയാണ്. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് തയ്യാറിക്കയശേഷം കുട്ടികളുടെ മൃതദേഹം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: