ഡമാസ്ക്കസ്: പുരാതന സിറിയന്‍ നഗരമായ പാല്‍മിറയിലെ ബാല്‍ ക്ഷേത്രം ഐസിസ് ഭീകരര്‍ തകര്‍ത്തതും ബോംബു വച്ച്. ഏതാനും ദിവസം മുന്‍പ് ഭീകരര്‍ മറ്റൊരു ക്ഷേത്രം ബോംബു വച്ച് തകര്‍ത്തിരുന്നു. ബാല്‍ ക്ഷേത്രം ഭീകരര്‍ തകര്‍ത്ത കാര്യം ഐക്യരാഷ്ട്ര സഭയും സ്ഥിരീകരിച്ചു.
ഇതുമായി ബന്ധപ്പെട്ട ഉപഗ്രഹ ചിത്രങ്ങള്‍ ലഭിച്ചതായും യുഎന്‍ അറിയിച്ചു.
ഞായറാഴ്ച ക്ഷേത്രത്തില്‍ നിന്ന് വലിയ സ്ഫോടന ശബ്ദം കേട്ടിരുന്നു. രണ്ടായിരത്തിലേറെ വര്‍ഷം പഴക്കമുള്ള ക്ഷേത്രം ബോംബു വച്ച് തകര്ക്കുന്നതിന്റെയായിരുന്നു ഇത്.
മെയിലാണ് ഐഎസ് ഭീകരര്‍ പാല്‍മിറ പിടിച്ചെടുത്തത്. കഴിഞ്ഞാഴ്ചയാണ് ബാല്‍ഷാമിന്‍ ക്ഷേത്രം അവര്‍ തകര്‍ത്തത്. അവര്‍ പുരാവസ്തുക്കളുടെ കാവല്‍ക്കാരനെന്ന് അറിയപ്പെട്ടിരുന്ന 82കാരന്റെ തലയറുക്കുകയും ചെയ്തിരുന
പ്രതികരിക്കാൻ ഇവിടെ എഴുതുക: