ഹൈദരാബാദ്: നിര്‍ദിഷ്ട ഓംഗോള്‍ ഐഐടി അബ്ദുള്‍ കലാമിന്റെ പേരിലെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു. അബ്ദുള്‍ കലാമിന് ആദരാജ്ഞലി അര്‍പ്പിച്ച് നിയമസഭയില്‍ സംസാരിക്കുകയായിരുന്നു നായിഡു. ആന്ധ്രയ്ക്ക് അനുവദിച്ച പുതിയ ഐഐടിയാണ് ഓംഗോള്‍.
കലാമിന്റെ പേരില്‍ മികച്ച വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡ് നല്‍കുമെന്നും നായിഡു പ്രഖ്യാപിച്ചു. ആചാര്യ നാഗാര്‍ജുന സര്‍വകലാശാലയില്‍ അബ്ദുള്‍ കലാമിന്റെ പ്രതിമ സ്ഥാപിക്കും. രാജ്യത്തെ യുവജനങ്ങളുടെ ആവേശമാണ് കലാമെന്നും നായിഡു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: